
കണ്ണൂർ: കേരളത്തിലെ നാലു ജില്ലകളിൽ ഏഴു ദിവസത്തോളം വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയെന്ന് കെഎസ്ഇബി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വൈദ്യുതി വിതരണത്തിൽ ഇന്നുമുതൽ ഏഴുദിവസം ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയുള്ളത്. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമറിന്റെ തകരാറിനെ തുടർന്നാണ് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നത്. ട്രാൻസ്ഫോർമറിന്റെ തകരാർ പരിഹരിക്കാൻ എഴ് ദിവസത്തോളം വേണ്ടിവരുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.
ട്രാൻസ്ഫോർമറിന്റെ 220 കെ.വി. ബുഷിങ്ങിൽ തകരാർ സംഭവിച്ചതിനാൽ അടിയന്തര അറ്റകുറ്റപണികൾക്കായി ട്രാൻസ്ഫോർമർ ഷട്ട്ഡൗൺ ചെയ്യും. തകരാർ പരിഹരിക്കാൻ എഴ് ദിവസത്തോളം വേണ്ടിവരുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്. അതിനാൽ ചൊവ്വാഴ്ച മുതൽ ഏഴുദിവസം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെ.എസ്.ഇ.ബി അറിയിച്ചു.










